District News
കൈപ്പുഴ: കെഎസ്ആർടിസി ബസും കാറും ഇടിച്ചു. കൈപ്പുഴ ഇല്ലിച്ചുവട് ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നു ചേർത്തലയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൈപ്പുഴ പള്ളിത്താഴെ ഭാഗത്തുനിന്നും വന്ന കാറുമാണ് ഇടിച്ചത്. കൈപ്പുഴ സ്വദേശിയുടെ കാറാണ്. ഡ്രൈവറുടെ കണ്ണിന്റെ ഭാഗത്ത് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരേ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ കെഎസ്ആർടിസി ബസിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഗാന്ധിനഗർ പൊലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ കണ്ട്ല തുറമുഖത്തിന് സമീപം രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു. എം.വി കെമാക്സ് എംപറർ, എം.വി ട്രൂ മറൈനർ എന്നീ കപ്പലുകളാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് എം.വി കെമാക്സ് എംപററിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാനായി മൂന്ന് ജീവനക്കാർ മാത്രം കപ്പലിൽ തുടരുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
അപകടത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
Kerala
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിൽവച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്.
തിങ്കൾ രാത്രി 10.15നായിരുന്നു അപകടം. ബൈക്കിൽ ഒപ്പം സഞ്ചരിച്ച അനിക്ക് ഗുരുതര പരുക്കേറ്റു. ഇരുവരെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വിനോദ് മരിച്ചു.
വിനോദും അനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ വടക്കുംതല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല, ഇത് അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
Kerala
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു.
ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
Kerala
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. തണ്ണീർമുക്കം കട്ടച്ചിറ വേമ്പനാട് റോം വീട്ടിൽ സുരേഷ് തോമസിനാണ് പരിക്കേറ്റത്. സുരേഷ് തോമസ് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് വടക്കുവശത്തായിരുന്നു അപകടം. സർവീസ് റോഡിൽനിന്ന് കാർ ദേശീയപാതയിലേക്ക് കയറുന്നതിനിടെ നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർക്ക് പരിക്ക്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
കൊട്ടാരക്കര സ്വദേശികളായ ഓമന, ശ്രീദേവി, സുരേഷ് എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കൊട്ടാരക്കരയിലേക്കു വന്ന സൊസൈറ്റി ബസും കായംകുളത്തേക്കു പോയ നിർമല ബസുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ബസുകൾ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പുത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസ്സി ബസുകൾ കൂട്ടിയിടിച്ചു. 21 പേർക്ക് പരിക്ക്.
സൂപ്പർ ഡീലക്സ് ബസും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പർ ഡിലക്സ് എതിരെ വന്ന ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്നരയോടെയായിരുന്നു അപകടം.
Kerala
കോട്ടയം: ചങ്ങനാശേരി എസി റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.
ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.
Kerala
പിറവം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കൊല്ലം പുനലൂർ അഴിപ്ലാക്കിൽ ഉഷ മന്ദിരത്തിൽ അരുണിന്റെ മകൻ ആദിത്യ അരുൺ കുമാറാ(20)ണു മരിച്ചത്. ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠത്തിൽ മൂന്നാംവർഷ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥിയാണ് ആദിത്യ.
ബൈക്ക് ഓടിച്ചിരുന്ന ഇതേ കോളജിലെ ബിബിഎ വിദ്യാർഥിയായ പാമ്പാക്കുട അഞ്ചൽപ്പെട്ടി മംഗലത്ത് ഡോ. അരുൺ വർഗീസിന്റെ മകൻ ഇയാൻ ജോർജ് വർഗീസിന് (20) പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെ പിറവം - മൂവാറ്റുപുഴ റോഡിൽ ഓണക്കൂർ കരയോഗപ്പടി ജംഗ്ഷനിലായിരുന്നു അപകടം. കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടവഴിയിൽനിന്ന് പ്രധാന റോഡിലേക്കു പ്രവേശിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു ഇരുവരും തെറിച്ചുവീണു. വൈദ്യുത പോസ്റ്റിലിടിച്ച് ഹെൽമറ്റ് തകർന്നു തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ആദിത്യയുടെ മരണകാരണം. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
District News
ചേലക്കര: സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. വെട്ടിക്കാട്ടിരി കഫേ മക്കാനിക്കു സമീപം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
ചെറുതുരുത്തിയിൽനിന്നു തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ബിൻസി എന്ന സ്വകാര്യ ബസിലേക്ക്, എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ആംബുലൻസ് അമിതവേഗതയിൽ വന്നിടിക്കുകയായിരുന്നുവെന്ന് പറയുന്നു.
ശക്തമായ ഇടിയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് സമീപത്തെ പാടത്തേക്ക് ചെരിഞ്ഞെങ്കിലും തെങ്ങുകളിൽ തടഞ്ഞുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ നിരവധി യാത്രക്കാർക്ക് നിസാരപരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Kerala
മലപ്പുറം: വളാഞ്ചേരി വെങ്ങാട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി വള്ളൂറാൻ ഹംസയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നിനാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് പരിക്കേറ്റു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.
National
ധാർ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കണ്ടെയ്നർ ട്രക്കും കാറും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. ബഡ്നാവർ ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെ പഞ്ചക് വസയ്ക്ക് സമീപം ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഉജ്ജയ്നിൽ നിന്ന് വരികയായിരുന്ന കണ്ടെയ്നർ കാറിലിടിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പരുൾ ബെലാപുർകർ പറഞ്ഞു.
മരിച്ചവർ ഗുജറാത്ത് സ്വദേശികളാണെന്നും കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
കല്പ്പറ്റ: വയനാട് കെഎസ്ആര്ടിസി ബസുകള് കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്.
നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല് കോളജിലേയ്ക്ക് മാറ്റി.
ഓഫീസ്, സ്കൂള് സമയമായതിനാല് രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്സാക്ഷികള് പറയുന്നു. ഒരു ബസിന്റെ പിന്ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ബസില് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര് പറയുന്നത്.
വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര് അറിയിച്ചു.
District News
ചെറുപുഴ: മലയോര ഹൈവേയിൽ പെരിങ്ങാല ഇറക്കത്തിൽ ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും വരികയായിരുന്ന തെക്കേടത്ത് ബസും മഞ്ഞക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും, കാറുമാണ് കൂട്ടിയിടിച്ചത്.
ഓട്ടോറിക്ഷയെ മറികടന്ന് വന്ന കാറിലിടിക്കാതിരിക്കാൻ ബസ് ബ്രേക്കിടുകയും ബസ് നിരങ്ങി റോഡിന് കുറെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പിൻഭാഗം നിരങ്ങി വന്ന് കാറിലിടിക്കുകയും കാർ ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവർ ചെറുപുഴ പാക്കഞ്ഞിക്കാട്ടെ സി.എ. സുഭാഷ് (52), ഭാര്യ സിന്ധു സുഭാഷ് (45), കാർ യാത്രികൻ വെള്ളോറയിലെ പുതിയാപറമ്പിൽ പി.ജെ. ജോസ് (83) എന്നിവർക്കാണ് പരിക്കേറ്റത്. സുഭാഷിനേയും ഭാര്യ സിന്ധുവിനേയും ചെറുപുഴ ലീഡർ ആൻഡ് പൾസ് ആശുപത്രിയിലും പി.ജെ. ജോസിനെ കരുവഞ്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിനും കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപറ്റി. അപകടത്തെത്തുടർന്ന് ഏറെ നേരം മഞ്ഞക്കാട്-ആലക്കോട് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ പ്രാപ്പോയിൽ പെരുവട്ടം രയറോം വഴി തിരിച്ചുവിടുകയായിരുന്നു. ആലക്കോട് പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും നേതൃത്വം നൽകി. അപകടത്തിന് തൊട്ടുമുന്പ് ശക്തമായ മഴ പെയ്യുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി. നിരവധി അപകടങ്ങളുണ്ടായ സ്ഥലമാണിത്.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരയിടത്തുപാലം മേൽപാലത്തിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പാലത്തിന് മുകളിൽനിന്ന് താഴെ റോഡിലേക്ക് തെറിച്ചുവീണ തിരുവമ്പാടി സ്വദേശി അൻസാബിത്ത് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന റബിൽ, രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
അപകടം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു അൻസാബിത്ത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
International
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിൽ രണ്ട് ചരക്കു ട്രെയിനുകൾ മേൽപ്പാലത്തിൽവച്ച് കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
വെള്ളിയാഴ്ച അർധരാത്രിയുണ്ടായ അപകടത്തിൽ രണ്ട് കോച്ചുകൾ പാളം തെറ്റി പാലത്തിനു താഴെയുള്ള റോഡിലേക്കു വീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
District News
കുണ്ടറ : ഹരിതകർമസേന വാഹനം കാറിൽ ഇടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു മൺട്രോത്തുരുത്ത് എസ് വളവിലായിരുന്നു അപകടം.രണ്ടുപേർക്കു പരിക്കേറ്റു. പട്ടംതുരുത്ത് ഭാഗത്ത് നിന്നും ചിറ്റുമല ഭാഗത്തേക്ക് വരികയായിരുന്ന ഹരിതകർമസേനയുടെ മുച്ചക്ര വാഹനം എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ കല,സിന്ധു എന്നീ രണ്ട് ഹരിതകർമ സേനാംഗങ്ങളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
തലക്കോട്ടുകര: തണ്ടിലം റോഡിൽ പ്രഭാത് നഗറിന് സമീപം കാർ തട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചു.
പരിക്കുപറ്റിയ ബൈക്ക് യാത്രികർ വെള്ളാറ്റഞ്ഞൂർ സ്വദേശികളായ തലക്കോട്ട്വീട്ടിൽ ഷാജൻ മകൻ ഷാരോൺ(24), കരുവാൻവീട്ടിൽ ഷാജു മകൻ അഭിനവ് കൃഷ്ണ(18), തയ്യൂർ സ്വദേശി കിഴക്കേപുരക്കൽവീട്ടിൽ പുഷ്പൻ മകൻ ധനേഷ്(23) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം.
Kerala
കോഴിക്കോട്: വടകര ഓർക്കേട്ടേരിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയാണ് അപകടമുണ്ടായത്.
മസാഫി, കൈലാസ് ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. ഈ സമയം റോഡിലുണ്ടായിരുന്ന ഒരു കാറും അപകടത്തിൽപ്പെട്ടു. കാർ ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
District News
കേച്ചേരി: മഴുവഞ്ചേരി സെന്ററിൽ ഇന്നലെ വൈകുന്നേരം അഞ്ചിന് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കുപറ്റിയ ബൈക്ക് യാത്രികൻ കൈപ്പറമ്പ് സ്വദേശി പുഴങ്ങരയില്ലത്ത് വീട്ടിൽ മോനു മകൻ ഹനീഫ(51)നെ കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
വിയന്ന: തീരദേശ വിനോദസഞ്ചാര കേന്ദ്രമായ ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിൽ വച്ച് പാരാഗ്ലൈഡർ ചെറുവിമാനവുമായി കൂട്ടിയിടിച്ചു. സാബ്രീന എന്ന പാരാഗ്രൈഡർ ആണ് വിമാനവുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച സാബ്രീന, അടിയന്തര പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനത്തിന്റെ പ്രൊപ്പല്ലർ തട്ടി പാരാഗ്ലൈഡറിന്റെ വിംഗ്സ് രണ്ടായി കീറിപ്പോയി. വിമാനം ഇടിച്ചതിന്റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സാബ്രീന നിലവിളിച്ചുകൊണ്ട് വായുവിൽ കറങ്ങി താഴേക്ക് പതിക്കാൻ തുടങ്ങി. പ്രധാന പാരച്യൂട്ട് തകർന്നതിനെ തുടർന്ന്, തന്റെ പക്കലുള്ള റിസർവ് പാരച്യൂട്ട് തുറക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഓസ്ട്രിയൻ പോലീസ് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി സാബ്രീനയെ രക്ഷപ്പെടുത്തി, അടിയന്തര വൈദ്യപരിശോധനക്കായി പ്രാദേശിക വിമാനത്താവളത്തിൽ എത്തിച്ചു. പെട്ടെന്നുണ്ടായ സംഭവമായതിനാൽ കൂട്ടിയിടി ഒഴിവാക്കാൻ കഴിഞ്ഞില്ലെന്ന് വിമാനത്തിന്റെ പൈലറ്റ് പോലീസിനോട് പറഞ്ഞു. പൈലറ്റും സാബ്രീനയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുളുണ്ടിൽ ഐരോളി പാലത്തിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെന്പൂർ സ്വദേശി മിത്തൽ പാട്ടീൽ (32) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവർ വാഹനം നിർത്താതെ പോയി.
ഓട്ടോ ഡ്രൈവർ യു ടേൺ എടുക്കുന്നതിനിടെ മിത്തൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചുവീണ മിത്തലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ മിത്തലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി. ഒളിവിൽ പോയ ഓട്ടോ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാല് യാത്രക്കാർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു. ചോട്ടില-രാജ്കോട്ട് ദേശിയപാതയിൽ സാംഗാനിക്ക് സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
അഹമ്മദാബാദിൽ നിന്നു രാജ്കോട്ടിലേക്ക് പോവുകയായിരുന്നു ബസ്. മുന്നിൽ പോവുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു. കൂട്ടിയിടിക്ക് പിന്നാലെ ബസിലേക്ക് തീ പടരുകയായിരുന്നു. അപകടസമയത്ത് ബസിൽ ഏകദേശം 40 പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.
പരിക്കേറ്റ 10 പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
District News
തലയാഴം: തലയാഴം എൻഎസ്എസ് സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പൂജാരിക്ക് പരിക്കേറ്റു. പരിക്കേറ്റ ടിവിപുരം മോഴിക്കോട് ക്ഷേത്രത്തിലെ മേൽശാന്തി കൊതവറ മണിമലയിൽ എം.ഡി. മനുപ്രസാദി(40)നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 9.30 ന് വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് വന്ന കാറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ ബസും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു, 31 ലധികം പേർക്ക് പരിക്കേറ്റു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസാണ് നാഗ്പൂർ റോഡിലെ സിമാരിയയ്ക്ക് സമീപം അപകടത്തിൽപ്പെട്ട്.
ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
അപകടസമയത്ത് ബസിൽ 40 ലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഛിന്ദ്വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ 105 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.
District News
കൊല്ലം: ശക്തികുളങ്ങരയിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച സംഭവത്തിൽ1.5 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ.
ചിറക്കര-പുതുവലിൽ രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ്് ജോസഫ് ബോട്ട് കഴിഞ്ഞ ആറിനാണ് കൊല്ലത്ത് നിന്നു പോയത്.
തമിഴ്നാട് സ്വദേശികളായ വിനോദ് (34), ജോൺസൺ (47), ബെനഡിക്ട് (43), ബൈജു (38), പശ്ചിമ ബംഗാൾ സ്വദേശികളായ വസുദേവ് ദാസ് (42), വിപ്ലവ് ദാസ് (32), റിപ്പോൺ ദാസ് (38), വിക്രം ദാസ് (24), വിമൽ ദാസ് (49), ബാദൽ ദാസ് (23), ലക്ഷ്മൺ ദാസ് (45) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഇതിൽ ഒന്പതു പേരെ കപ്പലിൽ ഉുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ഇവരെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ബോട്ടിന്റെ സാരഥി ബൈജുവിന് നട്ടെല്ല് പൊട്ടുകയും തൊഴിലാളി വിമൽ ദാസിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
കാണാതായ പശ്ചിമ ബംഗാൾ സ്വദേശികളായ ബാദൽ ദാസ്, ലക്ഷ്മൺ ദാസ് എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ രണ്ട് വർഷമായി ഈ ബോട്ടിലെ ജീവനക്കാരാണ്.
District News
ചങ്ങരംകുളം: സംസ്ഥാനപാതയിൽ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.
ചങ്ങരംകുളം അമയിൽ സ്വദേശി കല്ലിങ്ങൽ ഷെമീറിന്റെ ഭാര്യ ഫാത്തിമ(40)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വളയംകുളം എംവിഎം സ്കൂളിനടുത്തുവച്ച് ഫാത്തിമയും മകൻ ഷെഫീക്കും സഞ്ചരിച്ച സ്കൂട്ടർ, കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റ ഫാത്തിമയെയും മകൻ ഷെഫീക്കിനെയും നാട്ടുകാർ ചങ്ങരംകുളം സണ്റൈസ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഫാത്തിമയെ തൃശൂരിലെ ദയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 8.30ഓടെ മരിച്ചു.
പൊന്നാനിയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്.
അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം നടന്നത്. ലോറിയിൽ ഇടിച്ച് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
District News
ബദിയടുക്ക: നെല്ലിക്കട്ടയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു.
നെല്ലിക്കട്ടയിലെ ഷംസുദീൻ പൈക്ക (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ സൽമാൻ ഫാരിസിനെ (22) ചെങ്കളയിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. കാസർഗോഡ് നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. മകനുമായി കാസർഗോഡ് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഷംസുദീൻ. മകനായിരുന്നു കാർ ഓടിച്ചിരുന്നത്.
അപകടത്തിൽ പാടേ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഏറെക്കാലം സൗദി അറേബ്യയിൽ ജോലിചെയ്തിരുന്ന ഷംസുദീൻ ഏതാനും വർഷങ്ങൾക്കുമുമ്പാണ് നാട്ടിലെത്തി സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായത്. ഭാര്യ: റഹീമ. മറ്റു മക്കൾ: റാഷിദ്, അറഫാത്ത്, സഹദ്, ഫാത്തിമ.
District News
കാട്ടാക്കട: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ആര്യനാട് പള്ളിവേട്ട സ്വദേശി അതുൽ കൃ ഷണൻ (21 )ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അമ്മ ആശയുമായി ബൈക്കിൽ വരുന്പോൾ കാട്ടാക്കട നക്രംചിറ കൊടും വളവിൽ പച്ചക്കറി കടയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന വാഹനത്തെ മറികടന്നു വന്ന ബൈക്ക് അതുൽ കൃഷ്ണയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അമ്മയ്ക്കും നട്ടെല്ലിനും കൈ കാലിനും ഗുരുതരമായി പരിക്കേറ്റു. ഗോപനാണ് അതുൽ കൃ ഷണയുടെ പിതാവ്.
Kerala
കൊച്ചി: കളമശേരിയില് കുടിവെള്ള ടാങ്കറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളിലെയും ഡ്രൈവര്മാര്ക്ക് പരിക്കേറ്റു.
അപകടത്തെ തുടര്ന്ന് കുടിവെള്ള ടാങ്കറിന്റെ ഡ്രൈവര് ഗോപന് ലോറിക്കുള്ളില് കുടുങ്ങിപ്പോയി. ടാങ്കറിന്റെ മുന്ഭാഗം തകര്ന്നതിനാലാണ് ഡ്രൈവര്ക്ക് പുറത്തിറങ്ങാന് കഴിയാതിരുന്നത്.
ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്ഫോഴ്സ് ഗോപനെ പുറത്തെടുത്തത്. ഏലൂര് ഐഎസി കമ്പനിക്ക് സമീപമാണ് അപകടം നടന്നത്.
Kerala
കൊച്ചി: ആലുവയില് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില് കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്റണിയെ രണ്ടു മണിക്കൂര് നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര് ഫോഴ്സ് ഉദ്യോഗസ്ഥര് പുറത്തെടുത്തത്. ഇന്ന് പുലര്ച്ചെ അഞ്ചിനായിരുന്നു അപകടം.
ആലുവ മംഗലപ്പുഴ പാലത്തിന് മുകളില് വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില് മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്. അപകടത്തില് കാര് പൂര്ണമായും തകര്ന്നു. അപകടം നടന്നയുടന് കാറിലുണ്ടായിരുന്ന മറ്റുള്ളവര്ക്ക് പുറത്തിറങ്ങാന് കഴിഞ്ഞിരുന്നു.
എന്നാല് പിന്സീറ്റിലിരുന്ന ആന്റണിയുടെ കാല് സീറ്റിനിടയില് കുടുങ്ങിപ്പോയി. തുടര്ന്ന് ആലുവയില് നിന്നും ഫയര്ഫോഴ്സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള് ഉപയോഗിച്ച് കാറിന്റെ ഡോര് മുറിച്ചു മാറ്റിയാണ് ആന്റണിയെ പുറത്തെടുത്തത്.
Kerala
പത്തനംതിട്ട: റാന്നിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതര പരിക്കേറ്റു.
വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
District News
നെയ്യാറ്റിന്കര : നിയന്ത്രണം തെറ്റിയ കാറും പിക്അപ്പ് ഓട്ടോയും കൂട്ടിയിടിച്ചു. കാല്നടക്കാരി അതിശയകരമായി രക്ഷപ്പെട്ടു.
ഒഴിവായതു വന് ദുരന്തം. ഇന്നലെ രാവിലെ 11.30നു ബാലരാമപുരത്തിനു സമീപത്തായിരുന്നു അപകടം. വിഴിഞ്ഞത്തുനിന്നും ബാലരാമപുരത്തേയ്ക്കു വരികയായിരുന്ന കാർ എതിര്ദിശയിലെത്തിയ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് ഓട്ടോ മറിഞ്ഞു. കാര് പാതയോരത്തെ നീതി ലാബിന്റെ മുന്വശത്ത് കയറിനിന്നു.
അപകടം നടന്ന സമയത്ത് റോഡരികിലുണ്ടായിരുന്ന കാല്നടയാത്രക്കാരിയുടെ അരികിലൂടെയാണ് കാര് പാഞ്ഞുപോയത്. യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നു നാട്ടുകാര് പറഞ്ഞു. കാറിന്റെ മുന്വശം തകര്ന്നു. കാറിലും ഓട്ടോയിലുമുണ്ടായിരുന്നവര്ക്ക് നിസാരപരിക്കേറ്റു. അപകടം നടന്ന സമയത്ത് മറ്റു വാഹനങ്ങള് വരാതിരുന്നതും ലാബിന്റെ മുന്നില് കാര് നിശ്ചലമായി നിന്നതുമെല്ലാം ഭാഗ്യമായെന്നും പ്രദേശവാസികള് ചൂണ്ടിക്കാട്ടി.
National
ഡെറാഡൂൺ: ഉത്താരാഖണ്ഡിലെ ചാമോലി ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60പേർക്കു പരിക്കേറ്റു.
പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സംഭവ സമയം ലോക്കോ ട്രെയിനിൽ 109 പേരുണ്ടായിരുന്നു. പരിക്കേറ്റ 60 പേരിൽ 10 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്കത്തിലേക്കു പോയ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്.
ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമാണ വസ്തുക്കൾ, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കുന്ന പതിവുണ്ട്.
District News
പേരൂര്ക്കട: എംസി റോഡില് പാണന്വിളയ്ക്കും നാലാഞ്ചിറയ് ക്കും ഇടയ്ക്കുണ്ടായ വാഹനാപകടത്തില് റിട്ട. കേണലിനു ഗുരുതരമായി പരിക്കേറ്റു.
ഇദ്ദേഹത്തെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില് പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. തൈക്കാട് സ്വദേശി കേണല് സന്തോഷ്കുമാറിനാണു വാരിയെല്ലുകള് ഒടിഞ്ഞു ഗുരുതര പരിക്കേറ്റത്.
മണ്ണന്തല ഭാഗത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്നു കേണലും കുടുംബവും. എറണാകുളത്ത് ഒരു സ്വകാര്യ ആവശ്യത്തിനുപോയശേഷമുള്ള മടക്കയാത്രയായിരുന്നു ഇത്. സംഭവസ്ഥലത്ത് എതിര്ദിശയില് വരികയായിരുന്ന മാരുതി ഈക്കോയുമായാണ് കാര് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില് കറങ്ങിത്തിരിഞ്ഞ ഈക്കോ കാര് പിറകേവരികയായിരുന്ന ഒരു സ്കൂട്ടര് യാത്രികയെ ഇടിച്ചിട്ടു. ഇരുവര്ക്കും നിസാര പരിക്കേറ്റു. കേണല് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു മണ്ണന്തല പോലീസ് പറഞ്ഞു. അപകടത്തില് ഹോണ്ട കാറിന്റെ മുന്ഭാഗം പൂര്ണമായി തകര്ന്നു. പോലീസ് എത്തി റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങള് സംഭവസ്ഥലത്തുനിന്നു നീക്കി.